¡Sorpréndeme!

ധോണിയുടെ ഡാൻസ് സൂപ്പർഹിറ്റ് | Oneindia Malayalam

2017-11-10 89 Dailymotion

Mahendra Singh Dhoni is with wife Sakshi and is seen in a video dancing on a bollywood dance.

ഇന്ത്യൻ ടീമില്‍ എല്ലാവർക്കും പ്രിയപ്പെട്ട താരമാണ് ധോണി. കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും. അമ്പലപ്പുഴേ, ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ട് പാടി സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച മകളുടെ വീഡിയോക്ക് ശേഷം മഹേന്ദ്രസിങ് ധോണിയുടെ ഡാൻസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു ബോളിവുഡ് ഗാനത്തിനൊത്താണ് ധോണി ചുവടുവെക്കുന്നത്. ബോളിവുഡ് ചിത്രം ദേസി ബോയ്സിലെ ജാക്ക് മർ കെ എന്ന ഗാനത്തിനൊത്താണ് കൂള്‍ ക്യാപ്റ്റൻ ചുവടുവെക്കുന്നത്. ഡാൻസിന് നിർദേശം കൊടുക്കാൻ ഭാര്യ സാക്ഷിയും ധോണിക്കൊപ്പമുണ്ട്. രണ്ട് മൂന്ന് സ്റ്റെപ്പെടുത്ത ധോണിയുടെ ഡാൻസ് കണ്ട് സാക്ഷിക്ക് ചിരിയടക്കാൻ സാധിക്കുന്നില്ലെന്നും കാണാം. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചേർന്നഭിനയിച്ച ഗാനത്തിനൊത്താണ് ധോണി ചുവടുവെക്കുന്നത്. വീഡിയോ എപ്പോള്‍ എടുത്തതാണെന്ന് വ്യക്തമല്ല.